എത്ര മനോഹരമാണീ മുഖം.
ഇളം ചുരുള്‍ മുടികള്‍
ആ ചെറിയ പ്രകാശത്തിലും
കവിളത്തെ ഇള ചുവപ്പിനു നല്ല തിളക്കം
ഞാന്‍ ആകാശത്തേയ്ക്കു നോക്കി
എവിടെയിന്ദു.?
അവളൊന്നു തിരിഞ്ഞു നോക്കിയിരുന്നുവെങ്കില്‍
ഈ തുടുത്ത മുഖമൊന്നു കണ്ടേനെ.
അവള്‍ നല്ല ഉറക്കം.
കുഞ്ഞൊന്നു കണ്ണ് തുറന്നിരുന്നുവെങ്കില്‍.
വൈഡൂര്യത്തിളക്കമോ
ആകാശനീലിമയോ അതില്‍?
ഇളം ചുണ്ടുകളിലേയ്ക്ക് ഞാനുറ്റുനോക്കി
പുഞ്ചിരിക്കുന്നുണ്ടോ അവന്‍?
പുഷ്പങ്ങളെ കുറിച്ച്
അവയെ പ്രണയിക്കുന്ന ശലഭങ്ങളെ കുറിച്ച്
അവരെ ശല്യപ്പെടുത്തുന്ന തെന്നലിന്‍റെ കുസൃതിയെകുറിച്ച്
അമ്മയുടെ സ്നേഹത്തെ കുറിച്ച്
അതിലൂറുമമൃതിനെകുറിച്ച്
അച്ഛന്‍റെ വാത്സല്യത്തെകുറിച്ച്
മഞ്ഞിന്‍ കുളിരിനെ കുറിച്ച്
നിലവിന്‍ പ്രണയത്തെ കുറിച്ച്
രാവിന്‍ പരിഭവത്തെകുറിച്ച്
നാണത്തെ കുറിച്ച്
ഭൂമിയെകുറിച്ച്
ആകാശത്തെകുറിച്ച്
എല്ലാമെല്ലാമിനേയും കുറിച്ച്
മാലാഖമാര്‍ കുഞ്ഞുങ്ങളോട്
ഉറക്കത്തില്‍ പറയുമത്രേ
അവര്‍ അപ്പോള്‍ പുഞ്ചിരിക്കും
എവിടെ മാലാഖമാര്‍
അവര്‍ ഈ കുഞ്ഞിനോട് എന്തേ
ഇപ്പോളിതൊന്നും പറയാത്തത്
അവനൊന്നു പുഞ്ചിരിക്കുന്നത്
കാണാന്‍ എന്തൊരു കൊതി
അമ്മയ്ക്കുള്ളിലൊരുഭാഗമായി
കഴിയുമേകാന്ത വേളയില്‍
കളിക്കൂട്ടുകാരനായിരുന്ന
ദൈവത്തെ പിരിയുന്നതോര്‍ക്കുമ്പോള്‍
ഈ ഭൂമിയെ
ഈ ഇളം കാറ്റിനെ
ഈ നിലവിനെ
ഈ മണ്ണിനെ
ഇവിടെ കണ്ട സ്വപ്നങ്ങളെ
ഇവിടെ നേടിയ അറിവിനെ
ഇവിടെ വിട്ടുപോകുന്നതിനെകുറിച്ച്
മാലാഖമാര്‍ പറയുമ്പോള്‍
ഉറക്കത്തില്‍ കുഞ്ഞ് വിതുമ്പുമത്രേ
ഈ മുഖം വിതുമ്പിക്കാണാന്‍
അവരാഗ്രഹിക്കുന്നുണ്ടാകില്ല
എന്തൊരു ഭംഗിയാണീ മുഖം
എന്തൊരു മനോഹരം
എത്ര ശാന്തം
കണ്ണെടുക്കാനെ തോന്നുന്നില്ല
ഇരുകൈകളും നീട്ടി ഞാനവനെ
കുഴിയുടെ ഇരുവശമുള്ള മണ്ണ്
അവന്‍റെ ദേഹത്തു പറ്റാതെ
പതുക്കെ
പതുക്കെ
സൂക്ഷിച്ച്
കിടത്തി.
ഞാന്‍ ആകാശത്തേയ്ക്ക് നോക്കി
എവിടെയിന്ദു.?
മുകിലുകള്‍ക്കുള്ളില്‍ മുഖം പൊത്തി
കിടക്കുന്നുണ്ടാകും
പാവം കിടന്നോട്ടേ
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫോറത്തില്‍ ഉള്ള ചില സുഹൃത്തുക്കള്‍ക്ക് വേണ്ടി കുറിച്ച ചില വാചകങ്ങള്‍. പക്ഷെ നഷ്ടപ്പെട്ട ചില സുഹൃത്തുക്കളേയും പൊടിപിടിച്ച് എങ്ങോ കിടന്ന ചില ഓര്‍മ്മകളേയും തിരിച്ചു കിട്ടാന്‍ അത് ഇടയാക്കി.
Wednesday, May 6, 2009
Saturday, February 14, 2009
അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം പതിനൊന്ന്
"ഹായ് മിന്നാമിനുങ്ങ്" കോട്ടയത്തമ്മയുടെ അടുത്ത് നിന്നാണ് അമ്മാവന്‍റെ മകന്‍ പറഞ്ഞത് മതിലില്‍ പറ്റിയിരിക്കുന്ന മിന്നാമിനുങ്ങിനെ നോക്കി അവന്‍ പറഞ്ഞത് കേട്ട് കോട്ടയത്തമ്മ ഒന്നു ഞെട്ടി
"ഛേ പേടിപ്പിച്ച് കളഞ്ഞല്ലൊ കുരുത്തക്കേടേ" എന്നു പറഞ്ഞ് കോട്ടയത്തമ്മ എഴുന്നേറ്റു.
പകല്‍ മിന്നാമിനുങ്ങ് വീട്ടില്‍ വന്നാല്‍ പണം വരുമെന്നാ" മകന്‍ ചീത്ത കേട്ടതിന്‍റെ ചമ്മല്‍ മറയ്ക്കാനായിരിക്കണം അമ്മായി അങ്ങിനെ പറഞ്ഞത്
"അങ്ങിനെയൊരു പഴംചൊല്ലില്ല'യെന്ന് പറഞ്ഞ് കോട്ടയത്തമ്മ എഴുന്നേറ്റു.
ഞാന്‍ വീണ്ടും ചേച്ചിയെ നോക്കി. ഇല്ല ചേച്ചി ഇപ്പോള്‍ കരയുന്നില്ല. ശങ്കു എവിടെ? അവനെവിടെയോ ഓടി മറഞ്ഞിരുന്നു.
ടീച്ചര്‍ പോകാനായി എഴുന്നേറ്റു.
വാതിലോളം എത്തിയിട്ട് ടീച്ചര്‍ അമ്മായിയോട് വിളിച്ചു പറഞ്ഞു.
"ചേച്ചി മോനുവിനെ രാവിലെ ഒരുക്കി നിര്‍ത്തണേ" ഞാന്‍ തല ചരിച്ചു നോക്കി
"മോനു കാക്ക നോക്കുന്ന പോലെ നോക്കരുതെന്നു പറഞ്ഞിട്ടില്ലെ ഞാന്‍". ടീച്ചര്‍ മുന്‍പേയും രേഖചേച്ചി പുറകേയും ആയി നടന്നു.
രാവിലെ തന്നെ ഞാന്‍ റെഡിയായി. ടീച്ചറും ശങ്കുവും തയ്യാറായി വന്നപ്പോഴേയ്ക്കും ഞാന്‍ വഴിയിലേയ്ക്കോടിയിരുന്നു. നേരെ ചെന്ന് പെട്ടത് അമ്മാവന്‍റെ മുന്നില്‍.
"എങ്ങോട്ടാ"
"ടീച്ചര്‍ വിളിച്ചു"
"അതിന് ഈ വേഷമെന്തിനാ"
"സുധയവരേയും കൊണ്ട് അമ്പലപ്പുഴ വരെ പോകുകാ" അമ്മായി അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
എന്നിട്ട് നിന്‍റെ ടീച്ചര്‍ എവിടെ"
"ദോണ്ടെ അവിടെ" ഞാന്‍ മതിലിനു പുറത്ത് നിന്ന ടീച്ചറെ കാണിച്ചു കൊടുത്തു.
ടീച്ചര്‍ മുന്‍പേയും ശങ്കു പുറകേയും ആയി കടന്നു വന്നു. അമ്മാവന്‍ പത്രത്തില്‍ നിന്നും തല ഉയര്‍ത്താതെ തന്നെ പറഞ്ഞു
"ആദ്യം ടീച്ചര്‍ ഇവനെ കൊണ്ട് ദാ അവിടെ എന്നു പറയിച്ച് പഠിപ്പിക്കു."
"അല്ല ഈ സമയത്തെന്തിനാ അമ്പലത്തില്‍ പോകുന്നത് അവിടെയെത്തുമ്പോള്‍ ഇനി എത്ര നേരമാകും"
"ഡോക്ടറേ അത് .. പിള്ളാരുമായി വെറുതെ ഒന്നു പോകാമെന്നു വെച്ചതാ"
അത് കേള്‍ക്കാത്ത മട്ടില്‍ അമ്മവന്‍ പറഞ്ഞു.
"ശങ്കൂ നീ അറുമുഖന്‍ പിള്ള വണ്ടിയുമായി വരാന്‍ പറ അയാളുടെ വണ്ടിയില്‍ പോയാല്‍ മതി". എന്നിട്ട് അമ്മായിയോടായി പറഞ്ഞു "ആശുപത്രിയില്‍ വന്ന് കാശ് മേടിച്ചോളാന്‍ പറ കേട്ടോ"
ഞാന്‍ ടീച്ചറുടെ മുഖത്തേയ്ക്ക് നോക്കി. കടന്നല്‍ കുത്തിയത് പോലെയുണ്ട് ആ മുഖം. ടീച്ചര്‍ക്ക് കണ്ണെടുത്താല്‍ കണ്ട് കൂടാത്ത ഒരു വ്യക്തിയാണ് അറുമുഖന്‍ പിള്ള
പക്ഷേ ഇനി രക്ഷയില്ല. ഈ യാത്ര ബസ്സില്‍ ആകണമെങ്കില്‍ അറുമുഖന്‍ പിള്ള ഇപ്പോള്‍ ചത്തിട്ടുണ്ടാകണം അല്ലെങ്കില്‍ അയാളുടെ കാര്‍ കത്തി പോയിട്ടുണ്ടാകണം
കള്ളന്‍ കട്ടോണ്ട് പോയാലും മതി.
ശങ്കു കൃത്യമായി തന്നെ ജോലി ചെയ്തു. പിള്ളയും അംബാസ്സിഡര്‍ കാറും തയ്യാര്‍. ഇറങ്ങുന്നതിനു മുന്നേ തന്നെ രേഖ ചേച്ചിയും എത്തി.
"കാറിലാണോ ചേച്ചി നമ്മള് പോകുന്നെ, കാശൊരുപാടാകില്ലെ" രേഖ ചേച്ചിയിടെ ചോദ്യത്തിന് ടീച്ചര്‍ ഉത്തരം പറഞ്ഞില്ല
"അതേ മോനുവിന്‍റെ അമ്മാവന്‍ ആ അണ്ണാച്ചിയെ വല്ല കേസ്സീന്നും ഊരിയുട്ടുണ്ടാകും, അതു കൊണ്ട് കാശ് കൊട്ക്കേണ്ടി വരില്ല " ശങ്കു പറഞ്ഞു.
ഞാനും ചേച്ചിയും ടീച്ചറും കൂടെ പുറകില്‍ കയറി. അപ്പോളും ഒരു ചെറിയ പ്രശ്നം രേഖ ചേച്ചിയ്ക്ക് വാതിലിനടുത്തിരിക്കണം. എനിക്കും ഇരിക്കണം.
മോനു എന്‍റെ പൊന്നു മോനുവല്ലെ നീ നടുക്കിരിക്കെന്‍റെ മോനൂ എന്നൊക്കെയായി ചേച്ചി.
"എന്നിട്ട് വേണം അവന്‍റെ ഛര്‍ദ്ദി മുഴുവന്‍ മേത്താകാന്‍ അല്ലെ" ശങ്കു പെട്ടെന്നു ചോദിച്ചു.
രേഖ ചേച്ചി ശങ്കുവിനെ നോക്കി
അതറിയത്തില്ലെ മോനു വണ്ടിയില്‍ കയറിയാലുടനെ ഛര്‍ദ്ദിക്കും.
വിശ്വസിക്കണോ വേണ്ടയോ എന്ന് രേഖ ചേച്ചി ശങ്കിച്ചു നിന്നു.
ഞാന്‍ തന്നെ അറ്റത്തിരുന്നു.
അറുമുഖന്‍ പിള്ള വണ്ടി നിര്‍ത്തി
ദാ പാര് കൊരങ്ക്
എത്ര കൊരങ്ങാണ് വഴിയില്‍.
കൊരങ്കല്ല അണ്ണാച്ചീ കൊരങ്ങ് കൊരങ്ങ് ശങ്കു തിരുത്തി.
അത് നീ, ഇത് കൊരങ്ക് എന്നായി അറുമുഖന്‍പിള്ള
"ദേ അണ്ണാച്ചി രാവിലെ എന്‍റെ വായീന്നു കേള്‍ക്കരുതേ അണ്ണാച്ചി വണ്ടി ഓടിച്ചാല്‍ മതി"
സാധാരണയായി ഇത് പോലെയാരെങ്കിലും പറഞ്ഞാല്‍ രേഖ ചേച്ചി അതൊരു അവസരമാക്കുന്നതാണ്
ഇന്നെന്ത് പറ്റി ചേച്ചിക്ക്.
"ചേച്ചി ഇതാണോ വണ്ടാനം " ഞാന്‍ സുധ റ്റീച്ചറോട് പതുക്കെ ചോദിച്ചു.
അതേ മോനൂ തീരദേശത്ത് കുരങ്ങന്‍മാരുള്ള ഏക സ്ഥലമാണിത്.
ദാ കാണുന്നതാണ് മെഡിക്കല്‍ കോളേജ്.
ദാ ആ കാവുണ്ടല്ലൊ അവിടുത്തെ അന്തേവാസികളാണ് ഇവര്‍.
ഇതിനിടയ്ക്ക് ശങ്കു പുറത്തേക്കിറങ്ങാന്‍ നോക്കി. ടീച്ചര്‍ സമ്മതിച്ചില്ല
തിരിച്ചു വരുമ്പോള്‍ കപ്പലണ്ടിയൊക്കെ വാങ്ങി വരാം.
കാര്‍ വീണ്ടും നേരെ വിട്ടു.
ഇടയ്ക്ക് ഞാന്‍ രേഖ ചേച്ചിയുടെ നേരെ നോക്കും അപ്പോള്‍ ചേച്ചിയുടെ മുഖം മാറും
"നിനക്ക് വല്ലതും തോന്നുന്നുണ്ടോ"
"ഇല്ലാ എന്താ"
തോന്നുമ്പം പറയണം.
എന്തു തോന്നുമ്പം?
കുന്തം ഛര്‍ദ്ദിക്കാന്‍ തോന്നുമ്പം"
ഞാന്‍ ടീച്ചറെ നോക്കി
ടീച്ചര്‍ പുഞ്ചിരിയോടെ, മിണ്ടണ്ടായെന്ന് കണ്ണിറുക്കി കാണിച്ചു.

Subscribe to:
Comments (Atom)